ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഡൊമിനിക്ക അവാർഡ് ഓഫ് ഹോണർ’ നരേന്ദ്ര മോദിക്ക്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരീബിയൻ ദ്വീപ് രാജ്യമായ ഡൊമിനിക്ക തങ്ങളുടെ പരമോന്നത ദേശീയ ബഹുമതിയായ’ ഡൊമിനിക്ക അവാർഡ് ഓഫ് ഹോണർ’ നല്‍കി ആദരിക്കും.2024 നവംബർ 19 മുതല്‍ 21 വരെ ഗയാനയിലെ ജോർജ് ടൗണില്‍ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്കയുടെ പ്രസിഡന്‍റ് സില്‍വാനി ബർട്ടണ്‍ അവാർഡ് മോദിക്ക് സമ്മാനിക്കും

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്താൻ മോദി കാണിക്കുന്ന താത്പര്യവും കോവിഡ് കാലത്ത് ഡൊമിനിക്കയ്ക്ക് നല്‍കിയ സേവനങ്ങളും പരിഗണിച്ചാണു പുരസ്കാരം നല്‍കാൻ തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →