തിരുവനന്തപുരം: ശബരിമല പതിനെട്ടാം പടിക്കു മുകളില്‍ കയറുമ്പോള്‍ ഭക്തർ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങള്‍ വരെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്ന സാഹചര്യത്തിലാണ് ആചാര ലംഘനം ഒഴിവാക്കാൻ തന്ത്രിയുടെ നിർദേശ പ്രകാരം മൊബൈല്‍ ഫോണിന് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത് പറഞ്ഞു. പതിനെട്ടാം പടി കയറുന്നതു മുതല്‍ മാളികപ്പുറം ക്ഷേത്ര ദർശനത്തിനു ശേഷം പുറത്തിറങ്ങുന്നതു വരെയാണ് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യേണ്ടത്.
സൗജന്യ അന്നദാനം
ക്ലീനിംഗ് സമയം ഒഴികെ ദർശന സമയത്ത് സൗജന്യ അന്നദാനം ഉണ്ടായിരിക്കും. രാവിലെ ഉപ്പുമാവും കടലക്കറിയും വൈകുന്നേകം കഞ്ഞിയും കറിയുമാകും ഉണ്ടാകുക. അത്യാവശ്യ ഘട്ടങ്ങളില്‍ വൈകുന്നേരവും ഉപ്പുമാവുണ്ടാകും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് മെനു ക്രമീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു