കാക്കനാട്: കൊച്ചി സിറ്റിയില്‍ ഓട്ടോറിക്ഷ യാത്രയ്ക്ക് അമിതചാർജ് ഈടാക്കുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ക്രമക്കേട് കണ്ടെത്തിയ പത്ത് ഓട്ടോറിക്ഷകള്‍ പരിശോധനയില്‍ പിടികൂടി. ഇവരില്‍നിന്ന് 23250രൂപ പിഴചുമത്തി.
പിഴയിട്ട 10 ഓട്ടോറിക്ഷകളും മീറ്റർ ഇല്ലാതെയാണ് ഓടിയിരുന്നത്.
യാത്രക്കാർ എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആർ.ടി.ഒ കെ. മനോജിന്റെ നിർദ്ദേശപ്രകാരം 5 വെഹിക്കിള്‍ ഇൻസ്പെക്ടർമാർ മഫ്തിയില്‍ റോഡില്‍ പ്രത്യേക പരിശോധന നടത്തിയാണ് ഓട്ടോകള്‍ പിടികൂടിയത്.പിഴയിട്ട 10 ഓട്ടോറിക്ഷകളും മീറ്റർ ഇല്ലാതെയാണ് ഓടിയിരുന്നത്. രണ്ടുപേർക്ക് ലൈസൻസില്ലായിരുന്നു. ഒരു വാഹനത്തിന് ഇൻഷ്വറൻസുണ്ടായിരുന്നില്ല.
എം.വി.ഐമാരായ ദിപുപോള്‍, സി.എൻ. ഗുമദേഷ്, ടി.എസ്. സജിത്, അരുണ്‍ പോള്‍, ജോബിൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന തുടരുമെന്ന് ആർ.ടി.ഒ അറിയിച്ചു