ഡബ്ലിൻ : . ഐറിഷ് പാർലമെന്‍റിലേക്ക് 2024 നവംബർ 29 ന് തെരഞ്ഞെടുപ്പ് നടക്കും . പ്രധാനമന്ത്രി സൈമണ്‍ ഹാരിസാണ് നിലവിലുള്ള മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതിനു മുൻപേ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രഖ്യാപനം നടത്തിയത് . അയർലണ്ടില്‍ നിലവില്‍ ഫിനഗേല്‍, ഫിനഫോള്‍, ഗ്രീൻ പാർട്ടി എന്നിവർ ചേർന്നുള്ള കൂട്ടുമന്ത്രിസഭയാണ് ഭരണം നടത്തുന്നത് .
ഇത്തവണത്തെ തെരെഞ്ഞെടുപ്പില്‍ മലയാളികളും മത്സരത്തിനുണ്ടാവും
അനുകൂല രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് തെരെഞ്ഞെടുപ്പ് നേരത്തെ നടത്താൻ തീരുമാനിച്ചത്. മൊത്തം 174 അംഗങ്ങളെയാണ് പാർലമെന്‍റിലേക്കു തെരഞ്ഞെടുക്കുക. 88 അംഗങ്ങളുടെ പിന്തുണയുള്ളവർക്കു സർക്കാർ രൂപീകരിക്കാം. നവംബർ 16 വരെ നോമിനേഷനുകള്‍ സ്വീകരിക്കും. ഇത്തവണ മലയാളികളും തെരെഞ്ഞെടുപ്പില്‍ മത്സരത്തിനുണ്ടാവും
രാഷ്ട്രീയ പാർട്ടികള്‍ പ്രചാരണ പരിപാടികളില്‍ സജീവമായി
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനെത്തുടർന്ന് രാഷ്ട്രീയ പാർട്ടികള്‍ പ്രചാരണ പരിപാടികളില്‍ സജീവമായി . അടുത്തിടെ നടന്ന അഭിപ്രായ സർവേയില്‍ ജനപിന്തുണയില്‍ ഫിനഗേല്‍ പാർട്ടിക്കാണ് ഒന്നാം സ്ഥാനം. ഫിനാഫോള്‍ പാർട്ടി രണ്ടാമതും സിൻഫെയിൻ മൂന്നാം സ്ഥാനത്തുമാണുള്ളത് .