യുവാവിന് കുത്തേറ്റ സംഭവത്തില്‍ യുവതി പിടിയില്‍

തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപം ആല്‍ത്തറ ക്ഷേത്രത്തിനടുത്തുവച്ച്‌ യുവാവിന് കുത്തേറ്റ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവതി പിടിയിലായി പത്തനംതിട്ട മലയാലപ്പുഴ ഏറമില്‍ പുതിയപാട് ആഞ്ഞിലിവിളവീട്ടില്‍ സ്‌നേഹ അനിൽ (23) നെ ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തിന് പിന്നിൽ ലഹരി സംഘത്തിനുള്ളിലെ തർക്കങ്ങൾ

2024 നവംബർ 7 വ്യാഴാഴ്ച രാത്രിയാണ് സംഭവം. വെമ്പായം തേക്കട സ്വദേശിയായ ഷിജിത്തിനെ (25) കുത്തിയത് വെഞ്ഞാറമൂട് സ്വദേശി ഷിയാസാണെന്നായിരുന്നു ഷിജിത്തിന്റെ മൊഴി. ഷിജിത്തിനെ അക്രമി സംഘത്തിന് സമീപത്തേക്ക് കൂട്ടികൊണ്ടുപോയത് സ്‌നേഹയാണെന്നാണ് പൊലീസ് പറയുന്നത്.ലഹരി സംഘത്തിനുള്ളിലെ തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →