തീരദേശ മേഖലകളിൽ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു

വക്കം: വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് തീരദേശ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി.മിക്ക പ്രദേശങ്ങളും കാട് പിടിച്ചു കിടക്കുന്നതിനാലാണ് പാമ്പുകള്‍ ഇവിടം വിട്ടുപോകാത്തതെന്നാണ് നാട്ടുകാർ പറയുന്നത്. പലപ്പോഴും അപ്രതീക്ഷിതമായി കണ്‍മുന്നിലൂടെ പാമ്പുകള്‍ ഇഴഞ്ഞു പോകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 17ന് അഞ്ചുതെങ്ങ് പഴയനടയ്ക്ക് സമീപം കളിയില്‍ വീട്ടില്‍ ആരിഫാബീവി (60) പാമ്പുകടിയേറ്റ് മരിച്ചിരുന്നു.

ഇത്തരത്തില്‍ നിരവധി കേസുകള്‍ റിപ്പോർട്ട് ചെയ്യാറുണ്ട്.

താലൂക്ക് ആശുപത്രികളില്‍ ആന്റീവെനം സ്റ്റോക്ക് വേണമെന്നുണ്ടെങ്കിലും അവശ്യ ഘട്ടങ്ങളില്‍ പലപ്പോഴും ഉണ്ടാകാറില്ലെന്നാണ് ആക്ഷേപം. മേഖലകളിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും മരുന്ന് വേണമെന്നാവശ്യം ശക്തമാകുന്നുണ്ട്. എന്നാല്‍ പ്രാഥമിക ശുശ്രൂഷയ്ക്കായി ഇവിടെ എത്തിച്ചാലും ഒന്നും നോക്കാതെ മെഡിക്കല്‍ കോളേജിലേയ്ക്ക് റഫർ ചെയ്യുകയാണ് പതിവ്.

നാട്ടുകാർ പ്രാണഭയത്തിൽ

മേഖലയില്‍ നിന്ന് അണലി, മൂർഖൻ ഉള്‍പ്പെടെ അഞ്ചോളം വിഷ പാമ്പുകളെ അടുത്തിടെ പിടി കൂടിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അഞ്ചുതെങ്ങ് നെടുങ്ങണ്ടയില്‍ കോട്ടഴികത്ത് ലീനയുടെ വീടിന് പുറകുവശത്ത് ഏഴടിയോളം വരുന്ന മൂർഖൻ പാമ്പിനെ വലയില്‍ കുടുങ്ങിയ നിലയിലും കണ്ടെത്തിയിരുന്നു. വക്കം മുതല്‍ കടയ്ക്കാവൂർ റയില്‍വേസ്റ്റേഷൻ വരെ പാളത്തിനിരുവശവും പുല്ലും കാടും മൂടി കിടക്കുന്നതിനാല്‍ ഇവിടെയും വിഷ പാമ്പുകളുടെ ശല്യം രൂക്ഷമാണ്. കാടും, പുല്ലും വൃത്തിയാക്കുവാൻ നിരവധി തവണ റയില്‍വേ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയുമില്ല. എന്തായാലും പ്രാണഭയത്താലാണ് ഈ പ്രദേശത്തുകാർ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →