ഡോ.പി സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: പാലക്കാട്ടെ ഹോട്ടലില്‍ നടന്ന പാതിരാ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമെന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.പി സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് സി പി എം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു വ്യക്തമാക്കി. ഷാഫി പറമ്പിലിന്റെ എല്ലാ കള്ളക്കളിയും അറിയുന്നതുകൊണ്ടാണ് സരിന്‍ ഷാഫിയെ കുറിച്ച്‌ അങ്ങനെ പറഞ്ഞതെന്നും ജില്ലാ സെക്രട്ടറി വിശദീകരിച്ചു.

എം.ബി രാജേഷിനെ ഓല പാമ്പു കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക കാറില്‍ പ്രതിപക്ഷ നേതാവിനെ പാലക്കാട് കാല് കുത്തിക്കില്ലെന്നും സുരേഷ് ബാബു വെല്ലുവിളിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →