ഡെൽഹി : വന്‍ വിജയം സ്വന്തമാക്കി യു.എസ് പ്രസിഡന്റ് ആയ ഡൊണാള്‍ഡ് ട്രംപിന് അഭിനന്ദനങ്ങളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം സ്വന്തമാക്കിയ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നെന്ന് മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു. ട്രംപിനൊപ്പമുള്ള ഏതാനും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം
‘ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രമായ ആഗോളവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹകരണം പുതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.’ മോദിയുടെ വാക്കുകള്‍.
