ദിസ്പൂർ: അസമില്‍ ആനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ കർഷകന് ദാരുണാന്ത്യം.നവംബർ 6 ബുധനാഴ്ച അസമിലെ ബോക്കോ ജില്ലയിലാണ് ആനക്കൂട്ടം ആക്രമണം നടത്തിയത്.സാങ്മ(63) ആണ് കൊല്ലപ്പെട്ടത്.ജോംഗഖുലി റിസർവ് ഫോറസ്റ്റിലെ തങ്കബാരിയിലെ നെല്‍വയലില്‍ വച്ചാണ് സംഭവം ഉണ്ടായത്. ജോംഗഖുലി ഗ്രാമത്തിന് സമീപമുള്ള രാജപാറ സ്വദേശിയാണ് മരിച്ചത്.
ആനകളുടെ ആക്രമണത്തെക്കുറിച്ച് ഉച്ചഭാഷിണിയില്‍ മുന്നറിയിപ്പ് നല്‍കി ഉദ്യോഗസ്ഥർ
ബോക്കോ പോലീസും സിങ്ഗ്ര ഫോറസ്റ്റ് റേഞ്ച് അംഗങ്ങളും കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.ആനകളുടെ വർധിച്ചുവരുന്ന ആക്രമണത്തെക്കുറിച്ച് പ്രദേശവാസികള്‍ക്ക് ഉച്ചഭാഷിണിയില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഉദ്യോഗസ്ഥർ.