ശബരിമലയില്‍ നിയന്ത്രണങ്ങളും പരിധികളും നിശ്ചയിക്കുന്നത് അയ്യപ്പഭക്തരെ വേദനിപ്പിക്കുന്ന നടപടിയാണെന്ന് ശ്രീഅയ്യപ്പ ധർമ്മപരിഷത്ത് ഭാരവാഹികള്‍

പത്തനംതിട്ട : ശബരിമലയില്‍ എത്തുന്ന തീർത്ഥാടകർക്ക് ദർശന സൗകര്യം ഒരുക്കി കൊടുക്കാതെ നിയന്ത്രണങ്ങളും പരിധികളും നിശ്ചയിക്കുന്ന ത് അയ്യപ്പഭക്തരെ വേദനിപ്പിക്കുന്ന നടപടിയാണെന്ന് ശബരിമല ശ്രീഅയ്യപ്പ ധർമ്മപരിഷത്ത് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
സന്നദ്ധ സേവന സംഘടനകള്‍ ശബരിമല, നിലയ്ക്കല്‍, പമ്പ എരുമേലി എന്നിവിടങ്ങളില്‍ നടത്തിവന്നിരുന്ന അന്നദാനം, ഔഷധ ജലവിതരണം, മെഡിക്കല്‍ സേവനം, ആംബുലൻസ് സർവ്വീസ് എന്നിവ നിരോധിച്ചു

ലക്ഷക്കണക്കിന് രൂപയുടെ അരവണ നശിപ്പിക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച്‌ ഒരു അന്വേഷണവും നടക്കുന്നില്ല.

ദേവസ്വം ബോർഡിന്റെ അന്നദാനം വഴി ജീവനക്കാർക്കും ദേവസ്വംബോർഡ് അധികാരികള്‍ക്കും വഴിവിട്ട ലാഭം ഉണ്ടാക്കുവാനാണ് ഈ നടപടി. ലക്ഷക്കണക്കിന് രൂപയുടെ അരവണ നശിപ്പിക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച്‌ ഒരു അന്വേഷണവും നടക്കുന്നില്ല. ഭക്തന്മാർക്ക് ന്യായ വിലയ്ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കണം. തീർത്ഥാടകരുടെ വാഹനത്തിന് അധിക നികുതി പിരിക്കാനുള്ള ശ്രമം ഉപേക്ഷിക്കണം. ദേശീയ ജനറല്‍ സെക്രട്ടറി അയർക്കുന്നം രാമൻനായർ, ചീഫ് കോർഡിനേറ്റർ ചവറ സുരേന്ദ്രൻപിള്ള എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →