പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം. കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവർത്തക കണ്‍വെൻഷൻ സംഘടിപ്പിച്ചു .ജനുവരിയില്‍ നടന്ന ലോക്കല്‍ കമ്മിറ്റി വിഭജനത്തില്‍ അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നു വന്ന എൻ.എം അരുണ്‍ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ഒന്ന് ലോക്കല്‍ കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. . പാർട്ടി ചട്ടം മറികടന്നായിരുന്നു ഇദ്ദേഹത്തെ ലോക്കല്‍ സെക്രട്ടറി ആക്കിയത് .ഇതോടെ ഭിന്നത രൂപപ്പെട്ടു . ഈ തർക്കത്തിന്‍റെ ഭാഗമായാണ് വിമതവിഭാഗം പ്രവർത്തക കണ്‍വെൻഷൻ നടത്തിയത്.

രണ്ട് പരിപാടിയുടെയും ഫ്ലക്സ് ബോർഡുകള്‍ കൊഴിഞ്ഞാമ്പാറയില്‍

ഔദ്യോഗിക നേതൃത്വവും ചൊവ്വാഴ്ച പൊതുസമ്മേളനം നിശ്ചയിച്ചിരുന്നു . ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു . ഇതിന് സമാന്തരമായാണ് പ്രവർത്തക കണ്‍വെൻഷൻ നടന്നത് . രണ്ട് പരിപാടിയുടെയും ഫ്ലക്സ് ബോർഡുകള്‍ കൊഴിഞ്ഞാമ്പാറയില്‍ ഉയർന്നിരുന്നു.

Share
അഭിപ്രായം എഴുതാം