എറണാകുളത്ത് വിവിധയിടങ്ങളിൽ ഗതാഗത പരിഷ്കാരങ്ങള്‍

കാക്കനാട്: ജില്ലയിലെ വിവിധയിടങ്ങളിലെ ഗതാഗത പരിഷ്കാരങ്ങള്‍ ഫലപ്രദമെന്ന് എറണാകുളം ആർ.ടി.ഒ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നി‍ർദ്ദേശം അനുസരിച്ച്‌ നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ് ഫലം കണ്ടത്. കൂടാതെ മന്ത്രി പി.രാജീവിന്റെ നിർദ്ദേശാനുസരണം സ്പോണ്‍സർഷിപ്പ് അടിസ്ഥാനത്തില്‍ എച്ച്‌.എം.ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്കും കുറയ്ക്കാനായി.

നഗരത്തിലെ പരിഷ്കാരങ്ങള്‍

എച്ച്‌.എം.ടി ജംഗ്ഷനിൽ 17 കോണ്‍ഫ്ലിറ്റ് പോയിന്റുകള്‍ ഉണ്ടായിരുന്നത് സിഗ്നല്‍ ഒഴിവാക്കി മൂന്ന് പോയിന്റുകള്‍ മാത്രമാക്കി. യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ സജ്ജമാക്കി. കാല്‍നട യാത്രക്കാർക്കാർക്കുള്ള സീബ്രാ ലൈൻ തയ്യാറാക്കുന്നു. ഇടപ്പള്ളിയിൽ രണ്ടു യു ടേണുകളും അടച്ച്‌ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സാധിച്ചു. ഇടപ്പള്ളി ജംഗ്ഷനില്‍ വരുംദിവസങ്ങളില്‍ ഗതാഗത പരിഷ്കാരങ്ങള്‍ നടത്തും. കാക്കനാട് ഗതാഗത പരിഷ്‌കാരം നടപ്പിലാക്കുന്നതിനുള്ള യോഗം അടുത്ത ദിവസം തന്നെ മന്ത്രിയുടെ സാന്നിധ്യത്തില്‍ കൂടും.

ഗതാഗത പരിഷ്കരണത്തില്‍ പൊതുജനങ്ങളുടെ സഹകരണം വേണം.

കാക്കനാടേക്കുള്ള പ്രൈവറ്റ് ബസുകള്‍ പാതിവഴിയില്‍ ട്രിപ്പ് മുടക്കുന്നത് ഗൗരവമായി കാണുമെന്നും നിലവില്‍ പത്തോളം ബസുകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഗതാഗത പരിഷ്കരണത്തില്‍ പൊതുജനങ്ങളുടെ സഹകരണം കൂടി വേണം. എറണാകുളം ആർ.ടി.ഒ ടി.എം ജേഴ്‌സണ്‍, എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.മനോജ് എന്നിവരാണ് വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →