തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ തോട്ടിയാര്‍ ജലവൈദ്യുതപദ്ധതി 2024 ഒക്ടോബർ 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും.
ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതി അങ്കണത്തില്‍ രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
പെരിയാറിന്‍റെ കൈവഴിയായ ദേവിയാറിലെ ജലമാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്. 30 മെഗാവാട്ടും 10 മെഗാവാട്ടും ശേഷിയുള്ള രണ്ട് വൈദ്യുത ജനറേറ്ററുകളാണ് തൊട്ടിയാര്‍ ജലവൈദ്യത പദ്ധതിയിലുള്ളത്. 188 കോടി രൂപയാണ് തൊട്ടിയാര്‍ പദ്ധതിയുടെ ആകെ നിര്‍മാണച്ചെലവ്
പദ്ധതിയുടെ പ്രത്യേകതകൾ
ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കുറഞ്ഞ അളവില്‍ ജലം മതിയെന്നതാണ് പദ്ധതിയുടെ പ്രത്യേകത. റണ്‍ ഓഫ് ദി റിവര്‍ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 40 മെഗാവാട്ടാണ് ഉത്പാദനശേഷി. പ്രതിവര്‍ഷം 99 മില്യണ്‍ യൂണിറ്റ് ഉത്പാദനമാണ് കെഎസ്‌ഇബി ലക്ഷ്യമിടുന്നത്. ട്രയല്‍ റണ്ണില്‍ തന്നെ 173 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.