.കാഞ്ഞിരപ്പളളി : കയ്യേറ്റക്കാരുടെ ചൂഷണത്തിന് തടയിടുന്നതിനുദേശിച്ചുള്ള നിയമങ്ങളെ യഥാർഥ കർഷകരെ ഭയപ്പെടുത്തുന്നതിനും നിയമാനുസൃതമായ അവരുടെ അവകാശങ്ങളെ കൊള്ളയടിക്കുന്നതിനുമുള്ള ഉപാധിയായി മാറ്റുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന്കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി. ഭൂമിക്ക് പട്ടയം നല്‍കുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയോടനുബന്ധിച്ച് നിയമാനുസൃതമായി കാർഷികവിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്ന കർഷകരെയും ഉള്‍പ്പെടുത്തി ചിന്തിക്കേണ്ടതാണെന്ന് .ജാഗ്രതാ സമിതി പറഞ്ഞു.
സാധാരണക്കാരുടെ മനസറിഞ്ഞ് കർഷകപ്രശ്നങ്ങള്‍ പരിഹരിക്കണം
സുപ്രീംകോടതിയുടെ വിധിതീർപ്പിനെ ആദരിക്കുന്നു. എന്നാല്‍ പ്രസ്തുത വിധിയെ കർഷകദ്രോഹ നടപടിക്കുള്ള പഴുതായി ദുർവ്യാഖ്യാനം ചെയ്യുന്നതിനിടയാകരുത്. കർഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാവശ്യമായ തുടർനടപടികള്‍ സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണം. സാധാരണക്കാരുടെ മനസറിഞ്ഞ് കർഷകപ്രശ്നങ്ങള്‍ പരിഹരിക്കുവാൻ ഭരണ-പ്രതിപക്ഷ ഭേദമെന്യേ രാഷ്്ട്രീയ കക്ഷികള്‍ക്ക് ഉത്തരവാദിത്വമുണ്ട്. കർഷക അവകാശങ്ങളെ സംരക്ഷിക്കുന്നതിന് യോജിച്ചു മുന്നേറുവാൻ എല്ലാ തലങ്ങളിലുമുള്ള ജനങ്ങള്‍ തയാറകണെമെന്നും കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി അഭ്യർഥിച്ചു