എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശമ്പള ബില്ലുകള്‍ : ധനവകുപ്പ് പുതിയ ഉത്തരവിറക്കി

:തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശമ്പള ബില്ലുകള്‍ ഉള്‍പ്പെടെയുള്ളവ മാറുന്നതിനായി സര്‍ക്കാര്‍ വച്ച പുതിയ നിബന്ധനകള്‍ മാറ്റി. ശമ്പള ബില്ലുകള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ച്‌ കൗണ്ടര്‍ സൈന്‍ ചെയ്ത ശേഷമേ ബില്‍ മാറാന്‍ കഴിയൂ എന്നതായിരുന്നു പുതിയ വ്യവസ്ഥ. ഇതു സംബന്ധിച്ച്‌ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് നേരിട്ട് ബില്ലുകള്‍ മാറാമെന്ന പഴയ വ്യവസ്ഥ അംഗീകരിച്ചു കൊണ്ട് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.

കഴിഞ്ഞ മാസം ധനവകുപ്പ് ഇറക്കിയിരുന്ന ഉത്തരവ് മരവിപ്പിച്ചു

എയ്ഡഡ് സ്ഥാപന മേധാവിമാര്‍ക്ക് ശമ്പള ബില്‍ നേരിട്ട് മാറാവുന്ന വ്യവസ്ഥയാണ് നേരത്തേയുണ്ടായിരുന്നത്. എന്നാല്‍ ഇത് മാറ്റി സര്‍ക്കാര്‍ തലത്തിലുള്ള അംഗീകാരത്തോടെ മാത്രമേ ബില്‍ മാറാന്‍ കഴിയൂ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി കഴിഞ്ഞ മാസം ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം