ഡല്‍ഹി: ഇന്ത്യയില്‍നിന്നു സര്‍വീസ് നടത്തുന്ന ആഭ്യന്തര-രാജ്യാന്തര വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത് തുടര്‍ക്കഥയാകുന്നു. ഈ ആഴ്‌ച ഇതുവരെ 90-ല്‍ അധികം വിമാനങ്ങള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. കോഴിക്കോട് നിന്നു ദമാമിലേക്കുള്ള വിമാനത്തിനടക്കം ഒക്ടോബർ 20 ന് മാത്രം 24 വിമാനങ്ങള്‍ക്ക് ഭീഷണിസന്ദേശം ലഭിച്ചു. ഇന്‍ഡിഗോ, വിസ്‌താര, എയര്‍ ഇന്ത്യ, ആകാശ എയര്‍ എന്നിവയുടെ വിമാനങ്ങളാണ് ഒക്ടോബർ 20 ന് ഭീഷണിനിഴലിലായത്.
സുരക്ഷാ ഭീഷണിയുണ്ടായതായി വിസ്‌താരയും
ഇന്‍ഡിഗോ, വിസ്‌താര, എയര്‍ ഇന്ത്യ എന്നിവയുടെ ആറു വീതം വിമാനങ്ങള്‍ക്കു ഭീഷണിസന്ദേശം ലഭിച്ചു. ജിദ്ദ-മുംബൈ, കോഴിക്കോട്-ദമാം, ഡല്‍ഹി -ഇസ്‌താംബുള്‍), മുംബൈ – ഇസ്‌താംബുള്‍, പുനെ-ജോധ്‌പുര്‍, ഗോവ-അഹമ്മദാബാദ് വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി ഇന്‍ഡിഗോ വക്‌താവ് അറിയിച്ചു.ഡല്‍ഹി-ഫ്രാങ്ക്‌ഫര്‍ട്ട്, സിംഗപ്പുര്‍ – മുംബൈ, ബാലി-ഡല്‍ഹി, സിംഗപ്പുര്‍ -ഡല്‍ഹി, സിംഗപ്പുര്‍- പുനെ, മുംബൈ-സിംഗപ്പുര്‍ വിമാനങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടായതായി വിസ്‌താരയും അറിയിച്ചു.
20ന് മാത്രം ആറ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം
വ് പ്രസ്‌താവനയില്‍ പറതങ്ങളുടെ ചില വിമാനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ ലഭിച്ചതായി ആകാശ എയര്‍ വക്‌താവ് പറഞ്ഞു. എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകള്‍ സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ, റെഗുലേറ്ററി അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വക്‌താഞ്ഞു.കുറഞ്ഞത് ആറ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണ് 20ന് മാത്രം ബോംബ് ഭീഷണി ലഭിച്ചത്.