കട്ടപ്പന ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കട്ടപ്പന: ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം 2024 ഒക്ടോബർ 21ന് രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. 4.84 കോടി രൂപ സർക്കാർ ഫണ്ട് ചെലവഴിച്ചാണ് നിർമാണം.
.മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും

പ്രോജക്‌ട് ഡയറക്ടർ എസ്.എസ് നമ്ബൂതിരി, ട്രെയിനിങ് ഡയറക്ടർ സൂഫിയാൻ അഹമ്മദ്, എം.എല്‍.എമാരായ എം.എം. മണി, വാഴൂർ സോമൻ, പി.ജെ. ജോസഫ്, എ. രാജ , ജില്ലാ കളക്ടർ വി.വിഗ്നേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു , ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, നഗരസഭാ ചെയർപേഴ്സണ്‍ ബീന ടോമി തുടങ്ങിയവർ പങ്കെടുക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →