തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ്

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ് അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണി. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തീരദേശ പരിപാലന പ്ലാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയാണുണ്ടായത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം തീരദേശ ജനവിഭാഗങ്ങള്‍ക്ക് വലിയ തോതില്‍ ആശ്വാസമാവുകയാണ്.

കേരളത്തിലെ സാഹചര്യങ്ങളുടെ നിജസ്ഥിതി കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെടും വിധം കൃത്യമായ പഠനത്തിന്‍റെയും സ്ഥിതി വിവരക്കണക്കു കളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തീരദേശ പരിപാലന പ്ലാന്‍ തയാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചതെന്നും ഇത് അഭിനന്ദനാര്‍ഹമാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →