.വർക്കല: .സി.പി.എം ഓഫീസുകള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്നും യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുകയും കലാസാംസ്കാരിക പ്രവർത്തനങ്ങള്‍ ഉള്‍പെടുത്തുകയും വേണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സി.പി.എം വെട്ടൂർ ലോക്കല്‍ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ (ഇ.കെ.നായനാർ ഭവൻ) ഉദ്ഘാടനം നിർവഹിച്ച് സംസംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി .
അഡ്വ. വി.ജോയി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സെക്രട്ടറിയേറ്റംഗം ബി.പി.മുരളി, ജില്ലാകമ്മിറ്റി അംഗം അഡ്വ.എസ്.ഷാജഹാൻ, വർക്കല ഏരിയാ സെക്രട്ടറി എം.കെ.യൂസഫ്, നഗരസഭ ചെയർമാൻ കെ.എം.ലാജി, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജസുനില്‍ലാല്‍, വെട്ടൂർ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.സുധാകരൻ, എസ്.സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു.
