സോഷ്യല്‍ മീഡിയ ക്യാംപെയ്നിങ് ഗ്രൂപ്പില്‍ നിന്ന് പി സരിനെ പുറത്താക്കി.

എഐസിസി സോഷ്യല്‍ മീഡിയ ക്യാംപെയ്നിങ് ഗ്രൂപ്പില്‍ നിന്ന് പി സരിനെ പുറത്താക്കി.സരിന്‍ അംഗമായിട്ടുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് മറ്റൊരംഗം അദ്ദേഹത്തെ നീക്കം ചെയ്യുകയായിരുന്നു. എഐസിസിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ കാര്യങ്ങള്‍ കേരളത്തില്‍ കൈകാര്യം ചെയ്യുന്ന വളരെ പ്രധാനപ്പെട്ട ഗ്രൂപ്പാണിത്.

വിടി ബല്‍റാം ഉള്‍പ്പടെയുള്ള നേതാക്കളും ഗ്രൂപ്പില്‍ ഉണ്ട്.

സരിന്‍ ഉള്‍പ്പടെ നിരവധി അഡ്മിന്‍മാര്‍ ഈ ഗ്രൂപ്പിലുണ്ട്. വിടി ബല്‍റാം ഉള്‍പ്പടെയുള്ള നേതാക്കളും ഗ്രൂപ്പില്‍ ഉണ്ട്. ഈ ഗ്രൂപ്പില്‍ നിന്നാണ് സരിനെ പുറത്താക്കിയിരിക്കുന്നത്.പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിപിഐഎം സ്ഥാനാര്‍ത്ഥിയാവാന്‍ സരിന്‍ സമ്മതം മൂളിയെന്നാണ് വിവരം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →