ഹരിതകർമ സേനാംഗങ്ങള്‍ക്ക് 10,000 രൂപ വരുമാനം ഉറപ്പാക്കും : മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം: ഹരിതകർമ സേനാംഗങ്ങള്‍ക്ക് 10,000 രൂപയെങ്കിലും വരുമാനം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. സേനാംഗങ്ങളുടെ തൊഴില്‍, വരുമാനമാർഗം, സുരക്ഷ എന്നിവ ഉറപ്പാക്കും. 2024 ഒക്ടോബർ 14 ന് നിയമസഭയില്‍ മാത്യു കുഴല്‍നാടന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

.വരുമാനം ഉറപ്പാക്കാൻ യൂസർഫീസ് പിരിക്കാം. ഫീസ് നല്‍കാത്തവർ കെട്ടിട നികുതി അടയ്ക്കാനെത്തുമ്പോള്‍ പിഴ സഹിതം ഫീസ് ഈടാക്കാം. ഇവർക്ക് മറ്റു സേവനങ്ങള്‍ നിഷേധിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്.

കേരളത്തിന്റെ ശുചിത്വസൈന്യം

ഹരിതകർമ സേനാംഗങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധനയും യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസുമായി ചേർന്ന് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമുണ്ട്. പ്രീമിയത്തില്‍ പകുതി കുടുംബശ്രീയും ബാക്കി ഹരിതകർമ സേന കണ്‍സോർഷ്യവുമാണ് അടയ്ക്കുന്നത്. കേരളത്തിന്റെ ശുചിത്വസൈന്യമായാണ് ഹരിതകർമസേനയെ സർക്കാർ കണക്കാക്കുന്നതെന്നും മന്ത്രി മറുപടി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →