2024 ലെ സാമ്പത്തിക നൊബേല്‍ സമ്മാനം മൂന്നു പേർക്ക്.

സ്റ്റോക്ക്ഹോം: ഡാരൻ അസമൊഗ്‌ലു, സൈമണ്‍ ജോണ്‍സണ്‍, ജയിംസ് എ.റോബിൻസണ്‍ എന്നിവർ. 2024 ലെ നൊബേൽ സമ്മാനാർരായി . സാമ്പത്തിക ചൂഷണവും ശക്തമായ നിയമങ്ങളുടെ അഭാവവും ഉള്ള സമൂഹങ്ങള്‍ സാമ്പത്തിക വളർച്ച പ്രാപിക്കാത്തതിന്‍റെ കാരണങ്ങളിലേക്കു വെളിച്ചം വീശുന്ന ഗവേഷണം നടത്തിയവരാണിവർ. അസമൊഗ്‌ലുവും ജോണ്‍സണും മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ പ്രഫസർമാരാണ്. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രഫസറാണ് റോബിൻസണ്‍.

വരുമാനത്തിലെ അന്തരം നാം ജീവിക്കുന്ന കാലഘട്ടത്തിലെ വലിയ വെല്ലുവിളി

വരുമാനത്തിലെ അന്തരം കുറച്ചുകൊണ്ടു വരികയെന്നത് നാം ജീവിക്കുന്ന കാലഘട്ടത്തിലെ വലിയ വെല്ലുവിളികളിലൊന്നാണ്. ചില രാജ്യങ്ങള്‍ വിജയിക്കുകയും മറ്റ് ചിലർ പരാജയപ്പെടുകയും ചെയ്യുന്നതിന്‍റെ അടിസ്ഥാനകാരണങ്ങളെക്കുറിച്ച്‌ ആഴത്തില്‍ മനസിലാക്കാൻ ഇവരുടെ ഗവേഷണം സഹായിക്കുന്നുവെന്നും നൊബേല്‍ സമിതി വിലയിരുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →