കോവിഡ് വാക്സിനുകളുടെ പാർശ്വഫലങ്ങള്‍ : പൊതുതാത്പര്യ ഹർജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: കോവിഡ് വാക്സിനുകളുടെ പാർശ്വഫലങ്ങള്‍ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയില്‍ ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. 2024 ഒക്ടോബർ 14നാണ് ഹർജി തളളി ഉത്തരവായത്. ഹർജിക്കാരന് ക്ലാസ് ആക്‌ഷൻ സ്യൂട്ട് ഫയല്‍ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

കോവിഡ് വാക്സിന്റെ പാർശ്വഫലങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹർജി

രക്തം കട്ടപിടിക്കുന്നതുപോലുള്ള പാർശ്വഫലങ്ങള്‍ കോവിഡ് വാക്സിനുകള്‍ക്ക് ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. യുകെപോലുള്ള വിദേശ രാജ്യങ്ങളില്‍ ഇതേ ആശങ്കയുമായി ബന്ധപ്പെട്ട് ക്ലാസ് ആക്‌ഷൻ സ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഹർജിക്കാർ കോടതിയില്‍ സൂചിപ്പിച്ചു.

ഹർജിക്കാരന് എന്തെങ്കിലും പാർശ്വഫലം നേരിട്ടോ എന്നും കോടതി .

പകർച്ചവ്യാധി മറികടക്കാൻ ആഗോളതലത്തില്‍ വാക്സിനുകള്‍ സഹായിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അത്തരം ഹർജികള്‍ ഫയല്‍ ചെയ്യുന്നത് ഉചിതമല്ലെന്നും കേസ് പരിഗണിക്കുമ്പോള്‍ തന്നെ ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഹർജി ഇപ്പോള്‍ പരിഗണിച്ചാല്‍ കൂടുതല്‍ ആശയക്കുഴപ്പത്തിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. വാക്സിൻ എടുത്തതിനാല്‍ ഹർജിക്കാരന് എന്തെങ്കിലും പാർശ്വഫലം നേരിട്ടോ എന്നും കോടതി ചോദിച്ചു. ഇല്ല എന്നായിരുന്നു ഹർജിക്കാരന്‍റെ മറുപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →