തിരുവനന്തപുരം: വി.ഡി.സതീശൻ പിണറായി സർക്കാരിന്‍റെ ഐശ്വര്യം എന്ന ബോർഡ് ബിജെപി പ്രവർത്തകർ ക്ലിഫ് ഹൗസിന് മുന്നിലും കന്‍റോണ്‍മെന്‍റ് ഹൗസിനു മുന്നിലും സ്ഥാപിച്ചു. വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയില്‍ വിമർശിച്ചതിനു പിന്നാലെയാണ് പ്രതിഷേധവുമായി ബിജെപി ബോർഡുവെച്ചത്. ഇന്ത്യാ മുന്നണിയെ ആക്ഷേപിച്ച് “ഇണ്ടി മുന്നണിയുടെ ഇരട്ടകള്‍’ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്.
വി.ഡി.സതീശനും പിണറായി വിജയനും ഒരു വസതി മതിയെന്ന് ബിജെപി
വി.ഡി.സതീശനും പിണറായി വിജയനും സഹയാത്രികരായി ഒരുമിച്ച് പോകുന്നുവെന്നും രണ്ടുപേർക്കും ഒരു വസതി മതിയെന്നും ബിജെപി ആരോപിച്ചു. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ സഹായത്തിന് എത്തുന്നത് സഖാവ് വി.ഡി.സതീശൻ ആണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് പ്രഫുല്‍ കൃഷ്ണ ആരോപിച്ചു.