ഓണ്‍ലൈൻ ബുക്കിംഗ് മാത്രം മതിയെന്ന പിടിവാശി സർക്കാരിന് ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

കോട്ടയം: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമലയില്‍ ഓണ്‍ലൈൻ ബുക്കിംഗായിരിക്കുമെന്നും ഡയറക്‌ട് സ്‌പോട്ട് ബുക്കിംഗ് ഉണ്ടാവില്ലെന്നും വ്യക്തമാക്കി ദേവസ്വം മന്ത്രി വി എൻ വാസവൻ. എണ്ണം ചുരുക്കിയത് സുഗമമായ ദർശനത്തിന് വേണ്ടിയാണെന്നും വരുന്ന ഭക്തർക്ക് പൂർണമായും ദർശനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.വിവിധ ഇടത്താവളങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ഒരുക്കും.അവിടെ ഭക്തരുടെ വിവരങ്ങള്‍ ശേഖരിക്കും.മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ല.ഭക്തരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കും. ഭക്തജനങ്ങളെ ചില രാഷ്ട്രീയ കക്ഷികള്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. അത് ജനങ്ങള്‍ തിരിച്ചറിയും.രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ അതിനെ നേരിടും.കലാപത്തിനുള്ള സാദ്ധ്യത ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

ഓണ്‍ലൈൻ സംവിധാനത്തെക്കുറിച്ച്‌ അറിയാത്തവർ നിരവധിയുണ്ട്.

എന്നാൽ ഓണ്‍ലൈൻ ബുക്കിംഗ് മാത്രം മതിയെന്ന പിടിവാശി സർക്കാരിന് ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.നിയന്ത്രണം സംബന്ധിച്ച പരാതി വസ്തുതാപരമെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തും. അന്യസംസ്ഥാനക്കാരും നടന്ന് എത്തുന്നവരുമടക്കം ഓണ്‍ലൈൻ സംവിധാനത്തെക്കുറിച്ച്‌ അറിയാത്തവർ നിരവധിയുണ്ട്. സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്പോട്ട്ബുക്കിംഗ് കൂടി അനുവദിക്കുന്ന തീരുമാനം ഉണ്ടാകുമെന്നാണ് സൂചന

ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് പൂർണമായും ഒഴിവാക്കരുതെന്ന് സർക്കാരിനെ അറിയിക്കാൻ കഴിഞ്ഞദിവസം ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അവലോകന യോഗം തീരുമാനിച്ചിരുന്നു.മുഖ്യമന്ത്രി പങ്കെടുക്കുന്ന അടുത്ത അവലോകന യോഗത്തില്‍ സ്പോട്ട്ബുക്കിംഗ് കൂടി അനുവദിക്കുന്ന തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.ഓണ്‍ലൈൻ ബുക്കിംഗ് മാത്രം മതിയെന്ന തീരുമാനം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണിത്.

തീർത്ഥാടകരെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കേണ്ടത് അനിവാര്യം

പമ്പയില്‍ ആധാർ പോലുള്ള തിരിച്ചറിയല്‍ രേഖയും ഫോട്ടോയും ശേഖരിച്ച്‌ സ്പോട്ട് ബുക്കിംഗ് നടത്തണമെന്ന നിർദ്ദേശം യോഗത്തിലുയർന്നു.ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞിരുന്നു. തീർത്ഥാടകരെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കേണ്ടത് അനിവാര്യമായതിനാല്‍, ഓണ്‍ലൈൻ ബുക്കിംഗിലൂടെ ദിവസം 80000 പേരെ അനുവദിച്ചാല്‍ മതിയെന്നാണ് കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ തീരുമാനിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →