തൃപ്പൂണിത്തുറയിൽ ബ്രൗൺ ഷുഗറും കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

കൊച്ചി∙ തൃപ്പൂണിത്തുറയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബ്രൗൺഷുഗർ വിതരണം ചെയ്യുാനെത്തിയ ദമ്പതികളെ പോലീസ് പിടികൂടി അസം സ്വദേശികളായ ഫുളച്ചൻ അലി (32), ഭാര്യ അൻജുമ ബീഗം (23), എന്നിവരാണ് 26.7 ഗ്രാം ബ്രൗൺ ഷുഗറും 243 ഗ്രാം കഞ്ചാവും 25,1490 രൂപയും സഹിതം പിയിലായത്. കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് (ഡിഎഎൻഎസ്എഎഫ്) തൃപ്പൂണിത്തുറ ഇരുമ്പനം വേലിക്കകത്ത് റോഡിൽ നിന്നാണ് പിടികൂടിയത്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ഡപ്യൂട്ടി കമ്മിഷണർ കെ.എസ്.സുദർശൻ എന്നിവരുടെ നിർദേശപ്രകാരം കൊച്ചി സിറ്റി നാർകോട്ടിക് സെൽ എസിപി അബ്ദുൽസലാം കെ.എ.യുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →