10വര്‍ഷം മുമ്പ്മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ

മലപ്പുറം: 10വര്‍ഷം മുമ്പ്മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടയ്ക്കാന്‍ നോട്ടീസ്. പാണ്ടികശാല അബൂദാബിപ്പടി സ്വദേശി പള്ളിയാലില്‍ മൂസ ഹാജിയുടെ ഭാര്യയ്ക്കാണ് നോട്ടീസ് ലഭിച്ചിട്ടുളളത് .ഇതുസംബന്ധിച്ച് മൂസ ഹാജി വളാഞ്ചേരി പൊലിസിനും മലപ്പുറം ആര്‍.ടി.ഒക്കും പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

തന്റെയോ ഭാര്യയുടേയോ മക്കളുടേയോ പേരില്‍ യാതൊരു വിധ വാഹനങ്ങളും ഇല്ല

.കോട്ടയ്ക്കല്‍ പറമ്പിലങ്ങാടിയിലുള്ള ആര്‍.ടി.ഒ ഓഫീസില്‍ നിന്നാണ് തപാല്‍ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്. ക്യാമറയില്‍ പതിഞ്ഞ ഫോട്ടോ അവ്യക്തമാണ്. സെപ്തംബർ മാസം 29 ന് കോഴിക്കോട് നടക്കാവില്‍ വെച്ച്‌ കെ.എല്‍10 എ.എല്‍.1858 എന്ന വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ഇല്ലാതെ സഞ്ചരിച്ചു എന്നതിനാണ് പിഴ. എന്നാൽ തന്റെയോ ഭാര്യയുടേയോ മക്കളുടേയോ പേരില്‍ യാതൊരു വിധ വാഹനങ്ങളും ഇല്ല എന്ന്. ഹാജി പറഞ്ഞു.

മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം വിശ്രമ ജീവിതം നയിക്കുന്ന തനിക്ക് ഇത് മാനസികമായ പ്രയാസം അനുഭവപ്പെടുന്നുണ്ടെന്നും ബന്ധപ്പെട്ട അധികാരികള്‍ ഇതിന് പരിഹാരം കാണണമെന്നും മൂസ ഹാജി ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →