പാർട്ടിയില്‍ ഒരു സെക്രട്ടറിയും ഒരു വക്താവും മതി. അത് ഞാനാണെങ്കില്‍ അങ്ങനെ : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

തിരുവനന്തപുരം : പ്രകാശ് ബാബുവിനും വി എസ് സുനില്‍ കുമാറിനുമെതിരെ വിമർശവുമായി ബിനോയ് വിശ്വം. പല സെക്രട്ടറിമാര്‍ പാർട്ടിയില്‍ വേണ്ടെന്ന് ഓർമ്മിപ്പിച്ചാണ് ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനം.ഒരു സെക്രട്ടറിയും ഒരു വക്താവും പാർട്ടിയില്‍ മതി. അത് ഞാനാണെങ്കില്‍ അങ്ങനെ, മറ്റാരെങ്കിലുമാണെങ്കില്‍ അയാള്‍ മതിയെന്ന് ബിനോയ് വിശ്വം പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന സി പിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്.

അതേസമയം, സംസ്ഥാന വിഷയങ്ങളില്‍ ആനി രാജ അഭിപ്രായം പറയുമ്ബോള്‍ സംസ്ഥാന സെന്ററുമായി ആലോചിക്കേണ്ടതാണെന്ന് ഡി രാജയും അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →