പർവതാരോഹകരായ അഞ്ചു റഷ്യൻ പൗരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

കാഠ്മണ്ഡു: നേപ്പാളിലെ വളഗിരി കൊടുമുടിയില്‍ കാണാതായ പർവതാരോഹകരായ അഞ്ചു റഷ്യൻ പൗരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 7700 മീറ്റർ ഉയരെയാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആറാമത്തെയാളെ ബേസ് ക്യാമ്പില്‍നിന്നു രക്ഷപ്പെടുത്തി. രക്ഷാദൗത്യസംഘത്തിലുണ്ടായിരുന്ന ഹെലി എവറസ്റ്റ് പർവതാരോഹക പരിശീലന സംഘത്തിന്‍റെ വൈസ് പ്രസിഡന്‍റ് മിംഗ്‌മ ഷേർപ്പയാണ് വിവരം പുറത്തുവിട്ടത്.

ലോകത്തിലെ ഏഴാമത്തെ വലിയ കൊടുമുടി.

ലോകത്തിലെ ഏഴാമത്തെ വലിയ കൊടുമുടിയാണ് വളഗിരി. 26,788 അടി ഉയരത്തിലേക്ക് വടംകെട്ടിയാണ് ഇവർ കയറിയത്.ഒക്ടോബർ 6 ഞായറാഴ്ച ബേസ് ക്യാമ്പുമായുള്ള ആശയവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെയാണ് ഇവർ അപകടത്തില്‍പെട്ടതായി സംശയിച്ചത്. പ്രതികൂല കാലാവസ്ഥമൂലം 7 ആം തീയതി തിങ്കളാഴ്ച തെരച്ചില്‍ നടത്താൻ കഴിഞ്ഞിരുന്നില്ലെന്ന് നേപ്പാള്‍ ടൂറിസം വകുപ്പ് ഡയറക്ടർ രാകേഷ് ഗുരുംഗ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →