മലപ്പുറം : മുസ്ലിം സമുദായത്തിന് എതിരെ അസംബന്ധം പറഞ്ഞ് സംഘ പരിവാറിന് ആയുധം നല്‍കുന്ന സമീപനംമാണ് ജലീല്‍ തുടരുന്നതെന്ന് യൂത്ത്ലീഗ്. സ്വർണം കടത്തലിന് കെ.ടി ജലീല്‍ സാമുദായിക നിറം നല്‍കിയത് ഹീനവും പ്രതിഷേധാർഹമാണ് . മുസ്ലിം സമുദായത്തിന് എതിരെ അസംബന്ധം പറഞ്ഞ് സംഘ പരിവാറിന് ആയുധം നല്‍കുന്ന സമീപനം ജലീല്‍ തുടരുകയാണ്.മലപ്പുറം ജില്ലയെയും മുസ്ലിം സമുദായത്തോടും സമൂഹത്തില്‍ സ്പർദ്ദ വളത്തുന്ന പരമാർശം നടത്തിയ കെ.ടി ജലീല്‍ മാപ്പ് പറയണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സംസ്ഥാന ക്യാമ്പയിൻ്റെ ഭാഗമായി ചേർന്ന യുവജാഗരണ്‍ സംഗമത്തിൻ്റെ മലപ്പുറം നിയോജക മണ്ഡലം മുസ് ലീഗ് സ്പെഷ്യല്‍ സംഗമമാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
ജലീലിൻ്റെ ജല്‍പ്പനത്തിന് പിന്നിൽ യജമാന ഭക്തിയാണ്.
പരസ്പര വിരുദ്ധമായി നിലവാരവുമില്ലാതെ സംസാരിക്കുകയും സമുദായത്തെ വർഗ്ഗീയ ചാപ്പ കുത്തുകയും ചെയ്യുന്ന ജലീലിൻ്റെ ഡി.എൻ.എ പരിശോധിക്കണം. മലപ്പുറത്തിന് വർഗ്ഗീയ നിറം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെ തൃപ്തിപ്പെടുത്തുന്ന യജമാന ഭക്തിയാണ് പാർട്ടിയിലും സമൂഹത്തിലും സ്വീകര്യത നഷ്ടപ്പെട്ട ജലീലിൻ്റെ ജല്‍പ്പനത്തിന് പിന്നിലെന്ന് വ്യക്തമാണെന്നും യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു.
വിശദമായ സംഘടനാ കാര്യങ്ങള്‍ റിപ്പോർട്ട് ചെയ്ത സ്പെഷ്യല്‍ സംഗമം സംസ്ഥാന ഉപാധ്യക്ഷൻ മുജീബ്കാടേരി ഉദ്ഘാടനം ചെയ്തു.നിരീക്ഷകൻ കോഴിക്കോട് ജില്ലാ മുസ് ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. പ്രസിഡണ്ട് എ.പി. ഷരീഫ് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ശാഫി കാടേങ്ങള്‍ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മുസ് ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.എ സലാം, ജില്ലാ ട്രഷറർ ബാവ വിസപ്പടി, എം.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷൻ ഫാരിസ് പൂക്കോട്ടൂർ, മുസ് ലിം യൂത്ത് ലീഗ് മണ്ഡലം ട്രഷറർ കെ.പി.സവാദ് മാസ്റ്റർ ഭാരവാഹികളായ ഹുസൈന് ഉള്ളാട്ട്, ബാസിഹ് മോങ്ങം, എസ് അദിനാന്, സൈഫു വല്ലാഞ്ചിറ, സലാം വളമംഗലം, സമീര് ബാബു മൊറയൂര്, റബീബ് ചെമ്മങ്കടവ്, ടിപി യൂനുസ്, ശിഹാബ് തൃപ്പനച്ചി, ശിഹാബ് അരീക്കത്ത്, സിദ്ദീഖലി പിച്ചന്, കുഞ്ഞിമാന് മൈലാടി, സദാദ് കാമ്ബ്ര സംസാരിച്ചു
