200 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി

.തളിപ്പറമ്പ്: കണ്ണൂരില്‍ വൻ മയക്കുമരുന്ന് വേട്ട. തളിപ്പറമ്പ് – ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ 200 ഗ്രാം എം.ഡി.എം.എയുമായി .യുവാവ് പിടിയിലായി.വിരാജ്പേട്ട പെരുമ്പാടി സ്വദേശി കെ. ഷാനു (39) ആണ് പിടിയിലായത്. ഒക്ടോബർ 3ന് തളിപ്പറമ്പ് – ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ നെടുമുണ്ടയില്‍ വച്ച്‌ കാറില്‍ വിതരണത്തിനായി വരുമ്പോഴാണ് ഇയാള്‍ പിടിയിലായത്…

ജില്ലയിലെ രണ്ടാമത്തെ വലിയ ലഹരിമരുന്ന് വേട്ട..

ശ്രീകണ്ഠാപുരം എസ്.ഐ പി.പി പ്രകാശൻ്റെ നേതൃത്വത്തില്‍ ജില്ലാ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ ചേർന്നാണ് എം.ഡി.എം.എ പിടികൂടിയത്. ജില്ലയിലെ രണ്ടാമത്തെ വലിയ ലഹരിമരുന്ന് വേട്ടയാണ് ഇത്. നേരത്തെ 300 ഗ്രാം എം.ഡി.എം.എ കൂട്ടുപുഴയില്‍ നിന്നും പിടികൂടിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →