ക്ഷേമപെൻഷൻ നൽകാൻ 1000 കോടി വായ്പയെടുക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ നല്‍കാൻ കേരള ഫിനാൻഷ്യല്‍ കോർപ്പറേഷനില്‍നിന്ന് (കെ.എഫ്.സി.) 1000 കോടി വായ്പയെടുക്കുന്നു. പെൻഷൻ നല്‍കാനുള്ള പണം സമാഹരിക്കാൻ സഹകരണബാങ്കുകളുടെ കണ്‍സോർഷ്യം രൂപവത്‌കരിച്ചെങ്കിലും പ്രതീക്ഷിച്ചതുപോലെ പണം കിട്ടാത്തതുകൊണ്ടാണ് കെ.എഫ്.സി.യെ ആശ്രയിക്കുന്നത്.ക്ഷേമപെൻഷൻ ഇപ്പോള്‍ മാസംതോറും കൊടുക്കുന്നുണ്ട്. ഇനിയുള്ള നാലുഗഡു കുടിശ്ശിക പൂർണമായി വിതരണംചെയ്യാൻ 3200 കോടി രൂപവേണം.

കെ.എഫ്.സി.ക്ക്‌ നല്‍കേണ്ട പലിശനിരക്ക് തീരുമാനിച്ചിട്ടില്ല

സർക്കാർ പദ്ധതികള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും സഹായധനം നല്‍കുന്ന ഏജന്റ് എന്നനിലയില്‍ കെ.എഫ്.സി.ക്ക് പ്രവർത്തിക്കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണിത്. കെ.എഫ്.സി.ക്ക്‌ നല്‍കേണ്ട പലിശനിരക്ക് തീരുമാനിച്ചിട്ടില്ല. കെ.എഫ്.സി.യും ക്ഷേമപെൻഷൻ പെൻഷൻ കമ്പനിയും ചർച്ചചെയ്ത് തീരുമാനിക്കാനാണ് അനുമതി.

മസ്റ്ററിങ് നടത്തിയത് 56 ലക്ഷംപേർ

ക്ഷേമപെൻഷൻ വാങ്ങുന്നവർ മസ്റ്ററിങ് നടത്താനുള്ള സമയം സെപ്തംബർ 30 തിങ്കളാഴ്ച പിഅവസാനിച്ചു, . 56 ലക്ഷം പേരാണ് മസ്റ്ററിങ് നടത്തിയത്. അടിസ്ഥാനപട്ടികയില്‍ 63 ലക്ഷം പേരാണുള്ളത്. എന്നാല്‍ പതിവായി പെൻഷൻ വാങ്ങുന്നവർ ഏകദേശം 50 ലക്ഷം പേരാണ്. അതിനെക്കാള്‍ ആറുലക്ഷംപേർ കൂടുതലായി മസ്റ്റർചെയ്തിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ പെൻഷൻ നിഷേധിക്കപ്പെട്ടവരും മസ്റ്ററിങ് നടത്തിയതിനാലാകാം ഇതെന്ന് സർക്കാർ കരുതുന്നു.

കഴിഞ്ഞമാസങ്ങളില്‍ പെൻഷൻ വാങ്ങിയവരില്‍ മസ്റ്ററിങ് നടത്താൻ ശേഷിക്കുന്നെങ്കില്‍ വീണ്ടും അവസരം നല്‍കുന്നത് പരിഗണിക്കുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു

Share
അഭിപ്രായം എഴുതാം