നൂറിൽനിന്ന് മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യത്തിലേക്ക് ഇറങ്ങി : പി.വി.അൻവർ എംഎൽഎ

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമർശനവുമായി അൻവർ. പി.ശശിയെ കാട്ടുകള്ളൻ എന്നാണ് അൻവർ അഭിസംബോധന ചെയ്തത്. . ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും അൻവർ . ആരോപിച്ചു. ‘മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവംകൊണ്ടാണ് വീണ്ടും അധികാരത്തിലെത്തിയത്. കേരളത്തിൽ കത്തിജ്വലിച്ചുനിൽക്കുന്ന സൂര്യനായിരുന്നു. മുഖ്യമന്ത്രിക്ക് അറിയില്ലായിരിക്കും, ആ സൂര്യൻ കെട്ടുപോയിട്ടുണ്ട്. നൂറിൽനിന്ന് മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യത്തിലേക്ക് ഇറങ്ങി.സെപ്നിതംബർ 26ന് നില മ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവർ ഇക്കാര്യങ്ങൾ ഉന്നയിച്ചത്..

ഇതിനുമുഴുവൻ കാരണക്കാരൻ പി.ശശി

കേരളത്തിലെ സാധാരണക്കാരായ മനുഷ്യർക്കും കമ്മ്യൂണിസ്റ്റുകാർക്കും മുഖ്യമന്ത്രിയോട് വെറുപ്പാണ്. ഇതിനുമുഴുവൻ കാരണക്കാരനും അവനാണെന്ന് ഞാൻ ശശിയുടെ കാബിൻ ചൂണ്ടി മുഖ്യമന്ത്രിയോട് പറഞ്ഞു. ഇനി അവനെ വിശ്വസിക്കരുതെന്നും അദ്ദേഹത്തോട് പറഞ്ഞു’, അൻവർ . കൂട്ടിച്ചേർത്തു

മുഖ്യമന്ത്രിക്ക് എന്തോ നിസ്സഹായാവസ്ഥയുണ്ടെന്ന് തനിക്ക് മനസിലായി

മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്ന് അൻവർ പറഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ചതിനു ശേഷം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും അൻവർ പത്രസമ്മേളനത്തിൽ പങ്കുവെച്ചു. മുഖ്യമന്ത്രിയുമായുള്ള സംസാരത്തിൽ അദ്ദേഹത്തിന് എന്തോ നിസ്സഹായാവസ്ഥയുണ്ടെന്ന് തനിക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു.

പോലീസിന്റെ ആർ.എസ്.എസ്. വത്കരണം

‘അഞ്ചുമിനിറ്റാണ് കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരമണിക്കൂർ കണ്ടെന്ന് ഞാൻ തള്ളാൻ ഉദ്ദേശിച്ചതല്ല. മുഖ്യമന്ത്രി എങ്ങനെയൊക്കെ എന്നെ ചതിച്ചുവെന്ന് കേരളത്തിലെ സഖാക്കൾ മനസിലാക്കണം. പോലീസിന്റെ ഏകപക്ഷീയവും വർഗീയവുമായ നിലപാടിനെ കുറേക്കാലമായി ഞാൻ ചോദ്യംചെയ്യുന്നു. ഏകപക്ഷീയമായി സഖാക്കളെ അടിച്ചമർത്തുക, പോലീസിന്റെ ആർ.എസ്.എസ്. വത്കരണം എന്നിവയ്ക്കെതിരെ എനിക്ക് വികാരമുണ്ടായിരുന്നു’, അൻവർ പറഞ്ഞു.

ആ കാട്ടുകള്ളനെ താഴെയിറക്കണമെന്ന് ഞാൻ ദൃഢപ്രതിജ്ഞതിരുന്നു.

ഞാനെന്റെ പിതാവിന്റെ സ്ഥാനത്ത് കണ്ട് വിശ്വസ്തനായി നിൽക്കുന്ന വ്യക്തിയുടെ മുന്നിൽ കാര്യങ്ങൾ പറഞ്ഞു. എനിക്ക് പറയാനുള്ളതെല്ലാം കേട്ടുകഴിഞ്ഞ മുഖ്യമന്ത്രി ഇങ്ങനെയൊക്കെയായാൽ എന്താ ചെയ്യുകയെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ നിശ്വാസം എന്റെ നെഞ്ചിൽ തട്ടി. എന്തോ നിസ്സാഹയവസ്ഥ എനിക്ക് മനസിലായി. അരീക്കോട് സംഭവവത്തിന് പിന്നാലെ പോയശേഷം കാട്ടുകള്ളൻ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി തന്നെയാണ് ഈ മനുഷ്യനെ കേരളത്തിൽ വികൃതമാക്കുന്നത്. പോലീസുമായി ബന്ധപ്പെട്ട ഒരുകാര്യവും മുഖ്യമന്ത്രിയുമായി ചർച്ചചെയ്യുന്നില്ല. ആ കാട്ടുകള്ളനെ താഴെയിറക്കണമെന്ന് ഞാൻ ദൃഢപ്രതിജ്ഞചെയ്തതാണ്’, അൻവർ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം