കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരന്‍ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസില്‍ 4 പേരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ഓഫിസില്‍ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. മുന്‍പ് കേസന്വേഷിച്ച സംഘം പരാമര്‍ശിച്ച പ്രധാന ആളുകളെ സെപ്‌തംബര്‍ 18 ന് വീണ്ടും വിളിപ്പിച്ച് മൊഴിയെടുക്കകയായിരുന്നു.. മാമിയുടെ ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു. മാമിയെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താതെ വന്നതോടെയാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. .
നിര്‍ദേശം ലംഘിച്ചതില്‍ ഡിജിപിക്ക് അതൃപ്‌തി
മാമിയുടെ തിരോധാനത്തില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനും പങ്കുണ്ടെന്ന് പി.വി.അന്‍വര്‍ എംഎല്‍എ ആരോപിച്ചിരുന്നു. ആരോപണം ഉയര്‍ന്ന ശേഷം അന്വേഷണ വിവരങ്ങള്‍ എഡിജിപി വഴി തനിക്ക് അയയ്‌ക്കരുതെന്ന നിര്‍ദേശം കോഴിക്കോട് കമ്മിഷണര്‍ ടി.നാരായണനും മലപ്പുറം എസ്‌പി പി.ശശിധരനും ലംഘിച്ചതില്‍ ഡിജിപിക്ക് അതൃപ്‌തിയുണ്ട്.
എഡിജിപി അജിത്‌കുമാര്‍ നിയോഗിച്ച അം?ഗങ്ങളും അന്വേഷണ സംഘത്തില്‍
ഇക്കാര്യത്തില്‍ ഇരുവരോടും വിശദീകരണം തേടുമെന്നാണ് വിവരം. എന്നാല്‍ മാമിയുടെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടും നേരത്തെ എഡിജിപി അജിത്‌കുമാര്‍ നിയോഗിച്ച 4 അംഗ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളിലെ എസ്‌ഐ ഉള്‍പ്പെടെ 3 പേരെ ഉള്‍പ്പെടുത്തിയാണ് ഇപ്പോഴും അന്വേഷണം തുടരുന്നതെന്നു ഒരു വിഭാഗം പറയുന്നു .
