മുന്‍ എസ്‌.പി. സുജിത്‌ ദാസിനെ സി.ബി.ഐ. വീണ്ടും ചോദ്യം ചെയ്‌തതായി സൂചന.

തിരുവനന്തപുരം: താനൂര്‍ കസ്‌റ്റഡി മരണ കേസില്‍ മലപ്പുറം മുന്‍ എസ്‌.പി. സുജിത്‌ ദാസിനെ സി.ബി.ഐ. വീണ്ടും ചോദ്യം ചെയ്‌തതായി സൂചന. തിരുവനന്തപുരത്തെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ്‌ മുന്‍ എസ്‌.പി.യെ ചോദ്യം ചെയ്‌തതെന്നാണ്‌ വിവരം. .പി.വി.അന്‍വര്‍ എംഎല്‍എയുമായുളള ഫോണ്‍ സംഭാഷണത്തിലെ വെളിപ്പെടുത്തലിന്റെ പാശ്ചാത്തലത്തിലാണ്‌ ചോദ്യം ചെയ്യല്‍. ഫോണ്‍ സംഭാഷണം പുറത്തായതിനെത്തുടര്‍ന്ന്‌ സുജിത്‌ ദാസിനെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.

പ്രതികളായ പോലീസുകാരെ രക്ഷിക്കാന്‍ സുജിത്‌ദാസ്‌ ശ്രമിച്ചുവെന്ന്‌ ആരോപണം

2023 ഓ?ഗസ്‌റ്റ്‌ 1 നാണ്‌ മലപ്പുറം താനൂരില്‍ പോലീസ്‌ കസ്‌റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി മരിച്ചത്‌..ജില്ലാ പോലീസ്‌ മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധസേനയാണ്‌(ഡാന്‍സാഫ്‌) താമിറിനെയും സംഘത്തെയും അറസ്‌റ്റുചെയ്‌തത്‌. താനൂരില്‍നിന്ന്‌ എം.ഡി.എം.എ.യുമായി ഇവരെ അറസ്‌റ്റുചെയ്‌തുവെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍, ചേളാരി ആലുങ്ങലിലെ ഒരു വാടകമുറിയില്‍നിന്നാണ്‌ അറസ്‌റ്റുചെയ്യപ്പെട്ടതെന്ന്‌ ജിഫ്രിയുടെ സുഹൃത്തുക്കള്‍ പിന്നീട്‌ സി.ബി.ഐ.യ്‌ക്കു മൊഴിനല്‍കി. പ്രതികളായ പോലീസുകാരെ രക്ഷിക്കാന്‍ അന്നത്തെ ജില്ലാ പോലീസ്‌ മേധാവി സുജിത്‌ദാസ്‌ ശ്രമിച്ചുവെന്ന്‌ താമിറിന്റെ വീട്ടുകാര്‍ ആരോപിച്ചിരുന്നു.ഡാന്‍സാഫ്‌ ടീം താമിര്‍ജിഫ്രിയെ മര്‍ദിച്ചുകൊലപ്പെടുത്തുക യായിരുന്നുവെന്നാണ്‌ ആരോപണം.

അന്വേഷണത്തില്‍ വഴിത്തിരിവായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

താമിര്‍ അനുഭവിച്ച ക്രൂരമായ പീഡനത്തിന്റെ വ്യക്തമായ ചിത്രമാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞത്‌. ഈ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ്‌ അന്വേഷണത്തില്‍ വഴിത്തിരിവായത്‌. കസ്‌റ്റഡി മര്‍ദനമാണ്‌ മരണ കാരണമെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ എസ്‌.പിയുടെ പ്രത്യേക സംഘത്തിലെ അം?ഗങ്ങളായ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ജിനേഷ്‌, ആല്‍ബിന്‍ അ?ഗസ്‌റ്റിന്‍, അഭിമന്യു, വിപിന്‍ എന്നിവരെ സിബിെഎ നേരത്തെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.മര്‍ദനമേറ്റതിനെ തുടര്‍ന്നാണ്‌ താമിര്‍ ജിഫ്രി മരിച്ചതെന്ന കാര്യം വ്യക്തമായതോടെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

.

.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →