ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കേജ്‌രിവാളിന് സുപ്രീംകോടതി. ജാമ്യം അനുവദിച്ചു. . മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂണ്‍ 26നാണ് സിബിഐ കേജ്രിവാളിനെ അറസ്‌റ്റ് ചെയ്‌തത്. കേജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കാന്‍ ഓഗസ്‌റ്റ് 14ന് സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. സിബിഐയില്‍നിന്ന് വിശദീകരണവും കോടതി ചോദിച്ചിരുന്നു.
ആദ്യ അറസ്‌റ്റ് 2024 മാര്‍ച്ച് 21 ന്
2024 മാര്‍ച്ച് 21നാണ് സംഭവത്തില്‍ ആദ്യ അറസ്‌റ്റ് ഉണ്ടായത്. പിന്നീട് സുപ്രീംകോടതിയില്‍നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കേജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇ.ഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കേജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച അദ്ദേഹം ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങിയിരുന്നു. .
.