Tag
ന്യൂസ് ഡെസ്ക്

.സംസ്‌ഥാനത്ത്‌ സിപിഎം തുടര്‍ഭരണം നേടും : എം.വി. ഗോവിന്ദന്‍

September 10, 2024 - 10:46 pm

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സിപിഎം തുടര്‍ഭരണം നേടുമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി . ഗോവിന്ദന്‍. കേരളത്തില്‍ ഇടതു മുന്നണിയെ നിര്‍ജീവമാക്കാനാണ്‌ മാധ്യമങ്ങളുടെ പ്രചരണം. എപ്പോഴും സിപിഎം പ്രതിരോധത്തില്‍ എന്ന്‌ പ്രചരിപ്പിക്കുകയാണ്‌. ഞങ്ങള്‍ക്ക്‌ ഒരു പ്രതിരോധവും ഇല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. സെപ്‌തംബര്‍ 10ന്‌ നടന്ന സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ്‌ ഉദ്‌ഘാടന വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെയായിരുന്നു ഗോവിന്ദന്റെ പ്രസംഗം.

വിമര്‍ശനവും പരിശോധനയും സ്വയം തിരുത്തലും ഉണ്ടാകും

ഇപ്പോള്‍ ബ്രാഞ്ച്‌ സമ്മേളനത്തെ വച്ച്‌ സിപിഎമ്മിനെ വിമര്‍ശിക്കുന്നു. ബ്രാഞ്ച്‌ സമ്മേളനം നടത്തുന്നത്‌ വിമര്‍ശിക്കാനാണെന്നും സമ്മേളനങ്ങളില്‍ വിമര്‍ശനവും പരിശോധനയും സ്വയം തിരുത്തലും ഉണ്ടാകും. പി.വി. അന്‍വര്‍ ഉന്നയിച്ച വിവാദ സംഭവങ്ങളില്‍ അന്വേഷണം നടക്കുകയാണ്‌. ആ റിപ്പോര്‍ട്ട്‌ ലഭിച്ചാല്‍ ഉടന്‍ കുറ്റക്കാരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

എഡിജിപിയെ ആശ്രയിക്കേണ്ട ഗതികേട്‌ സിപിഎമ്മിനില്ല.

ആര്‍എസ്‌എസുമായി സംസാരിക്കാന്‍ എഡിജിപിയെ ആശ്രയിക്കേണ്ട ഗതികേട്‌ സിപിഎമ്മിനില്ലെന്ന്‌ എം.വി. ഗോവിന്ദന്‍. ഡീല്‍ ഉണ്ടാക്കാനാണെങ്കില്‍ മോഹന്‍ ഭാഗവതിനെ കണ്ടുകൂടെയെന്നും ഗോവിന്ദന്‍ ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *