തിരുവനന്തപുരത്ത് ബിജെപി നേതാക്കൾ തമ്മിൽ പൊരിഞ്ഞ അടി;നേതാവിന്റെ കാല് തല്ലിയൊടിച്ചു

തിരുവനന്തപുരം: പൗഡിക്കോണത്ത് ബിജെപിക്കാർ തമ്മില്‍ സംഘർഷം. ബിജെപി നേതാവ്‌ സായിപ്രസാദിന്റെ കാല്‌ അടിച്ചൊടിച്ചു.ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് വിഷ്ണുവിന്റെ നേതൃത്വത്തില്‍ ആയിരുന്നു മർദ്ദനം. മുൻ മണ്ഡലം പ്രസിഡൻറ് ഹരിയും മർദ്ദിച്ചൂവെന്ന് പരാതിയിൽ പറയുന്നു. സായ് പ്രശാന്ത് ബിജെപി സജീവ പ്രവർത്തകനാണ്. കർഷകമോർച്ചയുടെ മുൻ മണ്ഡലം അധ്യക്ഷനുമാണ്.

സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റും കമന്റുമാണ് നേതാക്കളെ പ്രകോപിച്ചത് എന്നാണ് സൂചന.സായിപ്രശാന്ത്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ശ്രീകാര്യം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →