വണ്ടിപെരിയാര്‍ കേസില്‍ പൊലീസിനേയും പ്രോസിക്യൂഷനെയും വിമര്‍ശിച്ച് സിപിഐ

ഇടുക്കി: വണ്ടിപെരിയാര്‍ കേസില്‍ പൊലീസിനേയും പ്രോസിക്യൂഷനെയും വിമര്‍ശിച്ച് സിപിഐ. പൊലീസ് അന്വേഷണം പ്രഹസനമാണെന്ന് സിപിഐ ജില്ലാ അസി. സെക്രട്ടറി പ്രിന്‍സ് മാത്യു ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു. തെളിവുകള്‍ ശേഖരിക്കുന്നതിലും കേസന്വേഷണത്തിലും ഇരയ്ക്ക് നീതി കിട്ടണം എന്ന ഇച്ഛാശക്തി പൊലീസ് പ്രകടിപ്പിച്ചില്ല. ഇക്കാര്യത്തില്‍ പൊലീസ് കാണിച്ച അനാസ്ഥക്ക് കാരണം ബാഹ്യഇടപെടലാണോ ജോലി അറിയാത്തതാണോയെന്ന് അറിയില്ലെന്നും പ്രിന്‍സ് മാത്യു വിമര്‍ശിച്ചു. കേസില്‍ ആരോപണവിധേയനായ 24 കാരന്‍ അര്‍ജ്ജുനെ വെറുതെ വിട്ട വിധിയിലാണ് പ്രതികരണം.

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളെ യാതൊരു ഗൗരവവുമില്ലാതെ കാണുന്ന വ്യവസ്ഥിതികള്‍ മാറണം. വാളയാറും വണ്ടിപെരിയാറും ചോദ്യ ചിഹ്നമാവുമ്പോള്‍ ആലുവ കൊണ്ട് അഭിമാനിക്കാനാവില്ലെന്നും പ്രിന്‍സ് വിമര്‍ശിച്ചു. ഇരയ്ക്ക് നീതി കിട്ടണമെങ്കില്‍ കേസില്‍ പുനഃരന്വേഷണം നടത്തി പ്രതിയെ ശിക്ഷിക്കണമെന്നും സിപിഐ നേതാവ് വിമര്‍ശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →