കടുവയെ തിരിച്ചറിഞ്ഞാല്‍ വെടിവെച്ചുകൊല്ലുമെന്ന് വനംവകുപ്പ്

തിരുവനന്തപുരം: വയനാട്ടില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ തിരിച്ചറിഞ്ഞാല്‍ വെടിവെച്ചുകൊല്ലുമെന്ന് വനംവകുപ്പ്. പ്രജീഷിനെ കൊന്ന കടുവയെ തിരിച്ചറിയാന്‍ ശ്രമം വകുപ്പ് ആരംഭിച്ചു. കടുവയെ തിരിച്ചറിഞ്ഞില്ലെങ്കില്‍ വെടിവെച്ച് കൊല്ലാന്‍ കേന്ദ്രത്തിന്റെ അനുമതി വേണം.

വെടിവെക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ണമെന്നും വനംവകുപ്പ് പറഞ്ഞു. അതേ സമയം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →