കുന്നംകുളം:ചെറിയ ജ്യൂസിന്റെ കുപ്പികളിലാക്കി കുടിക്കാൻ പാകത്തിലുള്ള മദ്യം വില്പന നടത്തുകയായിരുന്ന രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.എരുമപ്പെട്ടി കടങ്ങോട് തെക്കു മുറി വലിയവളപ്പിൽ സുരേഷ് ഭാര്യ വിജയ (53) ,പനക്കൽ വീട്ടിൽ നാരായണൻ മകൻ ജനാർദ്ദനൻ (51) എന്നിവരാണ് അറസ്റ്റിലായത് .ക്രിസ്തുമസ്, ന്യു ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൺട്രോൾ റൂമിലേക്ക് വന്ന ഫോൺ സന്ദേശത്തെ തുടർന്ന് കുന്നംകുളം എക്സൈസ് ഇൻസ്പെക്ടർ ടി. എ സജീഷ് കുമാറിന്റെ നിർദ്ദേശാനുസരണം പ്രിവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ , രാജു എൻആർ, സുനിൽദാസ് , സിവിൽ ഓഫീസർമാരായ ലത്തീഫ് നിധീഷ് വനിതാ ഓഫീസറായ നിവ്യ ജോർജ്ജ് എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്
ജൂസ് കുപ്പികളിൽ മദ്യ വിൽപന ദമ്പതികൾ പിടിയിൽ
