സംസ്ഥാന പാതയിൽ പാവിട്ടപ്പുറത്ത് ബൈക്ക് കാറിലും പിക്കപ്പിലും ഇടിച്ച് അപകടം
ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
ചങ്ങരംകുളം:സംസ്ഥാന പാതയിൽ പാവിട്ടപ്പുറത്ത് ബൈക്ക് കാറിലും പിക്കപ്പിലും ഇടിച്ച് അപകടം.അപകടത്തിൽ കടവല്ലൂർ സ്വദേശിയായ ബൈക്ക് യാത്രികന് പരിക്കേറ്റു.ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ നാട്ടുകാർ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.