കുന്നംകുളം:മങ്ങാട് കോട്ടിയാട്ടുമുക്ക് പൂരത്തിനിടെ ആന ഇടഞ്ഞു.ആനയുടെ ആക്രമണത്തിൽ പാപ്പാന് ഗുരുതരമായി പരിക്കേറ്റു.കൊമ്പൻ കൊണാർക്ക് കണ്ണനാണ് ഇടഞ്ഞത്.പാപ്പാൻ കൊടകര സ്വദേശി സജീവനാണ് പരിക്കേറ്റത്.ഞായറാഴ്ച വൈകിട്ടാണ് സംഭവം. അമ്പലത്തിലെ കൂട്ടി എഴുന്നള്ളിപ്പ് കഴിഞ്ഞ് പുളിഞ്ചോട് ഭാഗത്ത് വെച്ച് ആനയുടെ നെറ്റിപ്പട്ടം അഴിക്കുന്നതിനിടെ പ്രകോപിതനായ കൊമ്പൻ കൊണാർക്ക് കണ്ണൻ പാപ്പാനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാപ്പാനെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളചതു
മങ്ങാട് കോട്ടിയാട്ടുമുക്ക് പൂരത്തിനിടെ ആന ഇടഞ്ഞു ആനയുടെ ആക്രമണത്തിൽ പാപ്പാന് ഗുരുതര പരിക്ക്
