തൃക്കൂര്‍ മാക്കോത്ത് ഗൗരി മാരസ്യാരുടെയും മേളകലാനിധി പെരുവനം അപ്പു മാരാരുടെയും മകനായി 1953 നവംബര്‍ 23നാണ് കുട്ടൻ മാരാരുടെ ജനനം. അച്ഛൻ തന്നെ ആദ്യ ഗുരുവുമായി. കുമരപുരം അപ്പു മാരാരില്‍നിന്ന് തായമ്ബക പഠിച്ചു. 1968ല്‍ ചേര്‍പ്പ് പൂരത്തിനാണ് ആദ്യമായി അച്ഛനൊപ്പം മേളത്തിന് ഇറങ്ങിയത്.
1982ല്‍ ഗുരുവായൂര്‍ ദശമി വിളക്ക് മേളത്തിനാണ് ആദ്യമായി പ്രാമാണിത്തം വഹിച്ചത്. 1977 മുതല്‍ തൃശൂര്‍ പൂരത്തില്‍ പാറമേക്കാവ് വിഭാഗം ഒരുക്കുന്ന ഇലഞ്ഞിത്തറമേളത്തിന്‍റെ പ്രമാണിയാണ്. 24 വര്‍ഷം ഇലഞ്ഞിത്തറയിലെത്തുന്ന ജനസഞ്ചയത്തെ തന്‍റെ പ്രാമാണിത്തത്തിന്‍റെ പ്രൗഢിയില്‍ വിസ്മയിപ്പിച്ച ചരിത്രം കുട്ടൻ മാരാര്‍ക്ക് മാത്രം സ്വന്തം. പേരുകേട്ട മേളങ്ങള്‍ക്ക് പ്രാമാണിത്തം വഹിക്കാൻ കഴിഞ്ഞ അപൂര്‍വ ഭാഗ്യവും അദ്ദേഹത്തിനുണ്ട്.
തൃശൂരിന്‍റെ ചുറ്റ2011ല്‍ പത്മശ്രീ ബഹുമതിയും 2019ല്‍ സംഗീതനാടക അക്കാദമി അവാര്‍ഡും കുട്ടൻ മാരാരെ തേടിയെത്തി. പിറന്നാള്‍ ദിനത്തില്‍ തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ കൊട്ടിക്കയറ്റം പതിവാണ്. ഇക്കുറിയും അതുണ്ടാകും.
വാദ്യകലയുടെ സ്നേഹസംഗമമായി അദ്ദേഹത്തിന്‍റെ വസന്ത സപ്തതിയെ കൊണ്ടാടുകയാണ് ചേര്‍പ്പ് ഗ്രാമം. പഞ്ചാരിമേളവും നാദസ്വരക്കച്ചേരിയും തായമ്ബകയുമെല്ലാം ഇവിടെ ആസ്വദിക്കാം. ചേര്‍പ്പ് മഹാത്മ മൈ താനത്ത് ഡ്രംസ് മാന്ത്രികനായ ശിവമണിയും റസൂല്‍ പൂക്കുട്ടിയും റിയാസ് കോമുവും മട്ടന്നൂര്‍ ശങ്കരൻകുട്ടിയും കുട്ടൻ മാരാരെ ആദരിക്കാൻ ഇന്ന് എത്തുന്നുണ്ട്.