ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ വയോധികയെ ജീവിതത്തിലേക്ക് വാരിയെടുത്ത് റെയിൽവേ പോർട്ടർ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ 60കാരിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത് ചങ്ങരംകുളം കോക്കൂർ സ്വദേശി

ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ വയോധികയെ ജീവിതത്തിലേക്ക് വാരിയെടുത്ത് റെയിൽവേ പോർട്ടർ

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ 60കാരിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത് ചങ്ങരംകുളം കോക്കൂർ സ്വദേശി

കുറ്റിപ്പുറം: ഏകാദശി ദിനത്തിൽ ഗുരുവായൂരിൽ കണ്ണനെ കണ്ട് തൊഴുമ്പോ ൾ കണ്ണൂർ സ്വദേശിനിയായ ആ വയോധിക ബഷീറിന്റെ കൈകൾ നൽകിയ സഹായത്തെക്കുറിച്ച് ഓർത്തിട്ടുണ്ടാകും.കാരണം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ പോർട്ടറായ ബഷീറിന്റെ സമയോചിത ഇടപെടലിൽ വലിയ അ പകടത്തിൽ നിന്നാണ് അവർ രക്ഷപ്പെട്ടത്.ബുധനാഴ്ച വൈകീട്ട് അഞ്ചോടെ കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് കുറ്റിപ്പുറം സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. ഏ കാദശിയായതിനാൽ ട്രയിനിൽ വലിയ തിരക്കായിരുന്നു. വ യോധിക ഇറങ്ങാൻ സ്റ്റപ്പിൽ കാൽ എടുത്ത് വെച്ചതും ട്രെയിൻ മുന്നോട്ട് നീങ്ങിയതും ഒരുമിച്ചായിരുന്നു.കൂടെയുണ്ടായിരുന്ന ബന്ധുക്കളെല്ലാം പ്ലാറ്റ് ഫോമിൽ ഇറങ്ങിക്കഴിഞ്ഞിരുന്നു.ട്രെയിൻ നീങ്ങിയതോടെ ഇവർ വയോധികയെ ഇറക്കാൻ ശ്രമിച്ചിട്ടും സാധിച്ചില്ല.ട്രെയിനിലേക്ക് തിരികെക്കയറാൻ വയോധികക്കും കഴിഞ്ഞില്ല.ഇത് കണ്ടെത്തിയ ബഷീർ ട്രെയിൻ പ്ലാറ്റ്ഫോം വിടുന്നതിന് തൊട്ട് മുമ്പ് കൈകൾ ചേർത്ത് പിടിച്ച് അവരെ രക്ഷപ്പെടുത്തി. സാഹസികമായാണ് പരിക്കൊന്നുമേൽക്കാതെ വയോധികയെ രക്ഷപ്പെടുത്തിയത്. ചങ്ങരംകുളം കോക്കൂർ സ്വദേശിയായ പുത്തൻ വളപ്പിൽ ബഷീർ 14 വർഷമായി കുറ്റിപ്പുറം റെയിൽ വേ സ്റ്റേഷനിൽ പോർട്ടറാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →