പയ്യന്നൂർ: പതിനെട്ടുകാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. പിലാത്തറ അറത്തിൽ സ്വദേശി സനൽ കുമാറാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം കുളിക്കുമ്പോഴായിരുന്നു അപകടം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്