ജനലക്ഷങ്ങളുമായി സംവദിച്ച് നവകേരള സദസ്സ് ഇന്നു കണ്ണൂര്‍ ജില്ലയില്‍

ജനലക്ഷങ്ങളുമായി സംവദിച്ചും പരാതികള്‍ സ്വീകരിച്ചും നവകേരള സദസ്സ് ഇന്നു കണ്ണൂര്‍ ജില്ലയില്‍. കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് നവകേരള സദസ്സ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ എത്തുന്നത്.

പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്. പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ടവരുമായുള്ള പ്രഭാത യോഗം രാവിലെ ഒമ്പതു മണിക്ക് പയ്യന്നൂര്‍ മണ്ഡലത്തില്‍ നടക്കും. മുഖ്യമന്ത്രി ഇവരുമായി സംവദിക്കും. ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
11 മണിക്ക് പയ്യന്നൂരിലും മൂന്നു മണിക്ക് മാടായിയിലും 4.30ന് തളിപറമ്പിലും ആറു മണിക്ക് ശ്രീകണ്ഠപുരത്തുമാണ് ജനസദസ്സുകള്‍. കസര്‍ക്കോട് ജില്ലയില്‍ ഉണ്ടായതിനേക്കാള്‍ വലിയ ജനസഞ്ചയത്തെയാണ് കണ്ണൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രതീക്ഷിക്കുന്നത്
നാളെയും മറ്റന്നാളും കണ്ണൂര്‍ ജില്ലയില്‍ മന്ത്രിസഭയുടെ പര്യടനം തുടരും. നവകേരള സദസില്‍ കാസര്‍കോട് ജില്ലയില്‍ ലഭിച്ചത് 14,600 പരാതികളാണ്. മഞ്ചേശ്വരം മണ്ഡലം 1908, കാസര്‍കോട് മണ്ഡലം 3451, ഉദുമ മണ്ഡലം-3733, കാഞ്ഞങ്ങാട് മണ്ഡലം 2941, തൃക്കരിപ്പൂര്‍ മണ്ഡലം 2567 എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തിലും ലഭിച്ച പരാതികളുടെ എണ്ണം

Share
അഭിപ്രായം എഴുതാം