27 കോടിയുടെ കേരളീയം പരിപാടി ആളുകളെ കബളിപ്പിക്കാൻ നടത്തുന്ന മാമാങ്കം; ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ കേരളീയം പരിപാടിക്കെതിരെ വിമർശനമുയർത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇത്തരത്തിലൊരു പരിപാടി നടത്തേണ്ടതിന്‍റെ ആവശ്യകതയെന്താണെന്ന് അദ്ദേഹം ആരാഞ്ഞു.

കേരളീയം പരിപാടി ധൂർത്തും അഴിമതിയുമാണെന്നും ആളുകളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് ഇപ്പോൾ. സംസ്ഥാനത്ത് 25 കോടി 12 ലക്ഷം രൂപ മുടക്കി കേരളീയം പരിപാടി നടത്തേണ്ടതിന്‍റെ എന്ത് ആവശ്യകതയാണ് ഉള്ളത്. ആർക്കു വേണ്ടിയാണ് പദ്ധതി? വൊളണ്ടിയർ മുതൽ പരിപാടി നടത്തുന്നതുവരെ സിപിഎം അനുകൂല സംഘടനകളും അവരുടെ സഹയാത്രികരുമാണ്. അവരെ തീറ്റിപ്പോറ്റാനാണ് പദ്ധതി നടപ്പാക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു

Share
അഭിപ്രായം എഴുതാം