ഭവന വായ്പയെടുത്ത ചില ഉപഭോക്താക്കളുടെ തിരിച്ചടവ് കാലാവധി 50 വര്‍ഷത്തിലേറെ കാണിച്ചപ്പോഴാണ് ബാങ്കുകളുടെ ഈ തന്നിഷ്ടം നിയന്ത്രിക്കണമെന്ന് ആര്‍ബിഐക്ക് തോന്നിയത്
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞ വര്‍ഷം മേയിന് ശേഷം 2.5 ശതമാനമാണ് ആര്‍ബിഐ പലിശ കൂട്ടിയത്. ഇതനുസരിച്ച് ബാങ്കുകൾ പലിശ കൂട്ടിയതോടെ പണികിട്ടിയത് വായ്പയെടുത്ത സാധാരണക്കാര്‍ക്കാണ്. പലിശ കൂട്ടിയാല്‍ അത് വായ്പ എടുത്തവരുടേ മേല്‍ അപ്പോള്‍ തന്നെ ചുമത്തുന്നതാണ് ബാങ്കുകളുടെ പരിപാടി. രണ്ട് തരത്തിലാണ് കൂട്ടിയ പലിശ ബാങ്കുകള്‍ ഈടാക്കുന്നത്. ഇഎംഐ കൂട്ടിയും തിരിച്ചടവ് കാലാവധി ഉയര്‍ത്തിയും. ഹൗസിങ് ലോണെടുത്ത ചില ഉപഭോക്താക്കളുടെ തിരിച്ചടവ് കാലാവധി 50 വര്‍ഷത്തിലേറെ കാണിച്ചപ്പോഴാണ് ബാങ്കുകളുടെ ഈ തന്നിഷ്ടം നിയന്ത്രിക്കണമെന്ന് ആര്‍ബിഐക്ക് തോന്നിയത്.
തിരിച്ചടവ് ഉപഭോക്താവിന് തീരുമാനിക്കാം.
പലിശ കൂട്ടിയാൽ വായ്പയെടുക്കുന്നയാൾക്ക് ഇഎംഐ ആണോ കാലാവധി ആണോ വർദ്ധിപ്പിക്കേണ്ടത് എന്ന് തിരഞ്ഞെടുക്കാനുള്ള അവസരം നേരത്തെ ലഭിച്ചിരുന്നില്ല. ആർബിഐ ഇത് ശ്രദ്ധിക്കുകയും ഭവനവായ്പ എടുക്കുന്നവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ചില നടപടികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വായ്പാ പലിശ കൂട്ടിയാല്‍ അത് വായ്പ എടുത്തവരെ ബാങ്കുകളും എന്‍ബിഐഫ്സികളും നിര്‍ബന്ധമായും അറിയിച്ചിരിക്കണം. അത് വഴി ഇഎംഐ കൂട്ടിയോ തിരിച്ചടവ് കാലാവധി വര്‍ധിപ്പിച്ചോ എങ്ങനെയാണോ അധിക പലിശ തിരിച്ചടക്കേണ്ടതെന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം

