കോട്ടയം : ഡിസംബർ ഏഴും .എട്ടും പാലാ അമലോത്ഭവ മാതാവിന്റെ ജൂബിലി പെരുന്നാൾ ആണെന്ന് പറയുന്ന പോലെ;കോളേജ് തെരെഞ്ഞെടുപ്പ് വന്നാൽ കെ സ് സി (എം ) കാരനെ;എസ് എഫ് ഐ കാർ തല്ലിയിരിക്കും.അതിനു കാരണമൊന്നും, വേണ്ട റോട്ടിൽ കൂടെയാണോടാ നടക്കുന്നത് എന്ന് ചോദിച്ചാണ് അടി വരുന്നത്.തെരെഞ്ഞെടുപ്പ് ദിവസം എസ എഫ് ഐ കാർ ടാർജറ്റ് ചെയ്യുന്നവർക്ക് ഒരു മുന്നറിയിപ്പ് കൊടുക്കും ഈ പരിസരത്തെങ്ങും കണ്ടു പോകരുത്.അത് ലംഘിച്ചാണ് അടി ഉറപ്പ് .അടി കിട്ടിയെന്ന് നേതാക്കന്മാരെ അറിയിച്ചാൽ നേതാക്കൾ ഉടനെ പറയും ഞാൻ തിരുവനന്തപുരത്താ;ഡി വൈ എസ പി യെ വിളിച്ചു പറഞ്ഞേക്കാം.പിന്നെ ആ ഫോണിൽ നിന്നും വരുന്ന ഫോൺ കോളുകൾ ഒന്നും നേതാവ് എടുക്കില്ല.അതെ സമയം നേതാവ് പാലാ നീലചന്ദ്രനിൽ തട്ടേൽ നാടൻ പെപ്‌സി സദസ്സിൽ ആയിരിക്കും ഉള്ളത്.
അടി വാങ്ങി മടുത്ത പല വിദ്യാർത്ഥി നേതാക്കളും രാഷ്ട്രീയം നിർത്തി.സഹി കെട്ടാണ് പല ജില്ലാ പ്രസിഡണ്ട് മാരും ഇന്നലെ കോട്ടയത്ത് ചേർന്ന കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി യോഗത്തിൽ വിമർശനം ഉന്നയിച്ചത്.സർക്കാരിനെതിരെയുള്ള വിമർശനം കേട്ട് പുറത്തിറങ്ങാൻ പറ്റാതായി എന്നാണ് പല ജില്ലാ പ്രസിഡണ്ട് മാരും പരാതി പറഞ്ഞത്.
അധിക തുംഗ പഥത്തിൽ ഒരു റാണി കണക്കയേ യു ഡി എഫിൽ നില കൊണ്ട മാണി ഗ്രൂപ്പിനാണ് ഇപ്പോൾ ആൾക്കൂട്ടത്തിൽ തുണി നഷ്ട്ടപ്പെട്ട അവസ്ഥ വന്നിരിക്കുന്നത്.സിപിഎം നേതാക്കൾ പറയുന്നത് കേട്ട് എൽ ഡി എഫ് യോഗത്തിൽ ഇരിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നതെന്ന് രണ്ടാം നിര നേതാക്കൾ ഒട്ടാകെ തന്നെ പരാതിപ്പെടുന്നു. ആകെ കൂടി സന്തോഷമുള്ളതു മന്ത്രി റോഷിക്കു മാത്രമാണ്.കാറെങ്കിലും ഉണ്ടല്ലോ എന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങളോട് പറയുന്നത് .പക്ഷെ തീരുമാനം എടുക്കുന്നത് യൂണിയൻകാരാണ് എന്നും അദ്ദേഹത്തിന് പരാതിയുണ്ട് .ഭക്ഷണം സൗജന്യം ;കാറും സൗജന്യം എന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് മാണി ഗ്രൂപ്പുകാർ തന്നെ പരാതിപ്പെടുന്നു.

